India

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിലക്കേര്‍പെടുത്തിയത് മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള ഭരണ കൂടത്തിന്റെ കടന്നുകയറ്റമെന്നു എഡിറ്റേഴ്‌സ് ഗില്‍ഡ്

ബാലിശമായ കാരണങ്ങള്‍ പറഞ്ഞു രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം പോലും റിപോര്‍ട്ടു ചെയ്യാന്‍ സമ്മതിക്കാത്ത നടപടി അപലപനീയമാണ്. മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള ഭരണ കൂടത്തിന്റെ കടന്നുകയറ്റത്തിന്റെ ഉത്തമോദാഹരണമാണിത്. സംഭവത്തെ കുറിച്ചന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നു എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിലക്കേര്‍പെടുത്തിയത് മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള ഭരണ കൂടത്തിന്റെ കടന്നുകയറ്റമെന്നു എഡിറ്റേഴ്‌സ് ഗില്‍ഡ്
X

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷേറെ കശ്മീര്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം റിപോര്‍ട്ടു ചെയ്യുന്നതില്‍നിന്നു മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ വിലക്കിയ നടപടി മാധ്യമസ്വാതന്ത്രിന്‍മേലുള്ള കടന്നുകയറ്റമാണെന്നു എഡിറ്റേഴ്‌സ് ഗില്‍ഡ്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞു രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം പോലും റിപോര്‍ട്ടു ചെയ്യാന്‍ സമ്മതിക്കാത്ത നടപടി അപലപനീയമാണ്. മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള ഭരണ കൂടത്തിന്റെ കടന്നുകയറ്റത്തിന്റെ ഉത്തമോദാഹരണമാണിത്. ഇത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ചന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണം- എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ശേഖര്‍ ഗുപ്ത, ജനറല്‍ സെക്രട്ടറി എകെ ഭട്ടാചാര്യ, ഖജാഞ്ചി ഷീലാ ഭട്ട് തുടങ്ങിയവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മറ്റും കാണിച്ചാണ് റിപ്പബ്ലിക് ദിനാഘോഷം റിപോര്‍ട്ടു ചെയ്യുന്നതില്‍ നിന്നു ആറു മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ അധികൃതര്‍ വിലക്കിയത്. ഇതില്‍ പ്രതിഷേധിച്ചു മറ്റു മാധ്യമപ്രവര്‍ത്തകരും പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it