India

ഗുജറാത്തിലെ ജയിലില്‍ 11 തടവുകാര്‍ക്കും മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ്

ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും ജയിലിലുള്ള 2,500 പേരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പോലിസ് ഡി വി റാണ അറിയിച്ചു.

ഗുജറാത്തിലെ ജയിലില്‍ 11 തടവുകാര്‍ക്കും മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ്
X

അഹമ്മദാബാദ്: ഗുജറാത്തില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ 11 തടവുകാര്‍ക്കും മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഹവില്‍ദാര്‍മാര്‍ക്കും ഒരു കോണ്‍സ്റ്റബിളിനുമാണ് രോഗം ബാധിച്ചത്. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും ജയിലിലുള്ള 2,500 പേരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പോലിസ് ഡി വി റാണ അറിയിച്ചു. ജയിലില്‍നിന്ന് മാറിയുള്ള പ്രദേശത്താണ് തടവുകാരെ ഐസൊലേഷന് വിധേയമാക്കിയിരിക്കുന്നത്. ഇവരുടെ സുരക്ഷയ്ക്കായി ജയില്‍ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പരോള്‍ കഴിഞ്ഞെത്തിയ രണ്ടുകുറ്റവാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ഉടന്‍തന്നെ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കും മാറ്റിയിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഈമാസം നാലിന് പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. ഇവരുടെ പരിശോധനാഫലം ലഭിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് പോലിസ് വ്യക്തമാക്കി. വിവിധ കേസുകളില്‍ അറസ്റ്റിലായി ജയിലിലെത്തിയവര്‍ക്കും പരോള്‍ പൂര്‍ത്തിയാക്കി തിരികെയെത്തിയവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മറ്റ് തടവുകാരുമായി ബന്ധപ്പെടുന്നതിന് മുമ്പുതന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതിനാലാണ് മറ്റ് തടവുകാര്‍ക്ക് രോഗബാധയുണ്ടാവാതിരുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it