- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടാം ലോകമഹായുദ്ധ കാലത്ത് സേവനമനുഷ്ഠിച്ച മലയാളി മുന്‍ നാവിക ഉദ്യോഗസ്ഥന്‍ അന്തരിച്ചു
മുംബൈ: രണ്ടാം ലോകമഹായുദ്ധ കാലത്ത് സേവനമനുഷ്ഠിച്ച ഇന്ത്യന്‍ നാവികസേനയുടെ മലയാളിയായ ചീഫ് മെറ്റീരിയല്‍സ് മുന്‍ വൈസ് അഡ്മിറല്‍ റിട്ട. ജോണ്‍ തോമസ് ഗോസ് ലിന്‍ പെരേര അന്തരിച്ചു. 97 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1958ല്‍ ഐഎന്‍എസ് ഡല്‍ഹിയിലെ യുദ്ധക്കപ്പലില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1979ല്‍ വിരമിച്ച ശേഷം സമീപത്തെ റെയ്ഗഡ് ജില്ലയിലെ യുറാന്‍ തീരപ്രദേശത്ത് താമസമാക്കിയ പെരേര, തെക്കന്‍ മുംബൈയിലെ നാവിക ആശുപത്രിയായ ഐഎന്‍എസ്എച്ച് അശ്വിനിയിലാണ് മരിച്ചത്. നേവി സര്‍ക്കിളുകളില്‍ 'ജെടിജി' എന്നറിയപ്പെട്ടിരുന്ന 1971 ലെ യുദ്ധത്തില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ചീഫ് സ്റ്റാഫ് ഓഫിസര്‍(ടെക്) ആയിരുന്നു. യുദ്ധകാലത്തെ വിശിഷ്ട സേവനത്തിനു പരം വിശിഷ്ട സേവാ മെഡല്‍(പിവിഎസ്എം) ലഭിച്ചിരുന്നു. ജെടിജിയുടെ നേതൃത്വത്തില്‍ നാവികസേനയുടെയും മറ്റും പ്രതിരോധമാണ് 1971ലെ യുദ്ധത്തില്‍ സമ്മാനം ലഭിച്ചതെന്ന് ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന റിട്ട. വൈസ് അഡ്മിറല്‍ റാവു പറഞ്ഞു.
1923 ഫെബ്രുവരിയില്‍ കേരളത്തിലെ കണ്ണൂരില്‍ ജനിച്ച അദ്ദേഹം 1944 മെയ് ഒന്നിനു റോയല്‍ നേവിയില്‍ നിയമിതനായി. വൈസ് അഡ്മിറല്‍ പെരേര യുകെയിലെ റോയല്‍ നേവല്‍ കോളജില്‍ ഡാര്‍ട്ട്മൗത്തില്‍ കേഡറ്റായി ചേര്‍ന്നു. 1939ല്‍ മറൈന്‍ എന്‍ജനീയറിങില്‍ കേഡറ്റായി ജോലി ചെയ്തു. ഒരു വര്‍ഷത്തിനുശേഷം യുകെയിലെ റോയല്‍ നേവല്‍ കോളജ് ഗ്രീന്‍വിച്ചില്‍ നിന്ന് അഡ്വാന്‍സ്ഡ് എന്‍ജിനീയറിങ്, ഡിസൈന്‍ പ്രൊപ്പല്‍ഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പാരീസില്‍ ഫ്രാന്‍സ് നടത്തിയ ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്റ് കോഴ്സിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത 15 പേരില്‍ ഒരാളാണ്.
നാവികസേനയിലെ തന്റെ നാലു പതിറ്റാണ്ടുകാലത്തെ കരിയറില്‍, കരയിലും കടലിലും നിരവധി സുപ്രധാന നിയമനങ്ങള്‍ വഹിച്ചു. മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ അദ്ദേഹം ആദ്യം ഇന്‍ഡസ്ട്രിയല്‍ മാനേജരായും പിന്നീട് അഡ്മിറല്‍ സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. കപ്പല്‍ശാലകളുടെ ഉല്‍പ്പാദന ആസൂത്രണ, നിയന്ത്രണ വകുപ്പ് രൂപീകരണത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മക്കള്‍: മൈക്കല്‍ പെരേര. മകള്‍: ജെന്നിഫര്‍.
Ex-Navy Officer Who Served During World War II Dies
RELATED STORIES
രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം;...
10 Nov 2024 6:11 PM GMTസൂപ്പര്‍ ലീഗ് കേരള; കപ്പില്‍ മുത്തമിട്ട് കാലിക്കറ്റ്; ഫോഴ്സാ...
10 Nov 2024 5:34 PM GMTകൂട്ടുകാരോടൊത്തു നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
10 Nov 2024 5:23 PM GMTഎറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ നാളെ അവധി
10 Nov 2024 5:21 PM GMTകാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ അഫ്ഗാനിസ്താന് പങ്കെടുക്കും
10 Nov 2024 3:00 PM GMTകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിദേശിയെ തെരുവ് നായ കടിച്ചു
10 Nov 2024 2:25 PM GMT