- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചേക്കും; പെട്രോളിനും ഡീസലിനും വീണ്ടും വില കൂടും
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 മുതല്‍ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിലകുറയ്ക്കാതെ തീരുവ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കര്‍ എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കും. അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 മുതല്‍ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിലകുറയ്ക്കാതെ തീരുവ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നു രൂപ തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. വര്‍ധിച്ചുവരുന്ന ധനകമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണ മൂലമുള്ള അധിക ചിലവിന് പണം കണ്ടെത്തുന്നതിനുമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടില്‍ പറയുന്നു.
നിലവിലെ നികുതി വരുമാന സാധ്യതകള്‍ അടിസ്ഥാനമാക്കിയാല്‍ 3.8ശതമാനം ധനക്കമ്മിയില്‍ തുടരണമെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1.2 ലക്ഷംകോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. കൊവിഡ്19 രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ കാര്യമായിതന്നെ ബാധിക്കും. ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ സര്‍വീസ് സെഗ്മെന്റ്, കച്ചവടം എന്നിവയെയായിരിക്കും പ്രധാനമായും പിടിച്ചുകുലുക്കുക. ഇതിന് ധനക്കമ്മിയില്‍ ആഘാതമുണ്ടാക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
RELATED STORIES
ഓണ്‍ലൈന്‍ കോടതിയില്‍ പുകവലിച്ച് പരാതിക്കാരന്; നേരിട്ട് ഹാജരാവാന്‍...
27 March 2025 4:49 AM GMT''കട പൂട്ടി നാടുവിടണം''; മുസ്ലിം യുവാവിനെ ആക്രമിച്ച് ഹിന്ദുത്വ സംഘടനാ ...
27 March 2025 4:26 AM GMTമുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു
27 March 2025 3:58 AM GMTഹമാസ് വക്താവ് രക്തസാക്ഷിയായി
27 March 2025 3:23 AM GMTപോലിസിനെ കണ്ടാല്‍ പാന്റില്‍ വിസര്‍ജിച്ച് രക്ഷപ്പെടുന്ന മോഷ്ടാവിനെ...
27 March 2025 1:40 AM GMTബിജെപി നേതാവ് അനില്‍ ടൈഗര്‍ മഹാതോയെ വെടിവച്ചു കൊന്നു
27 March 2025 1:13 AM GMT