India

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം; എംമ്പുരാന്‍ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം; എംമ്പുരാന്‍ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം
X

ചെന്നൈ: എംമ്പുരാന്‍ സിനിമക്കെതിരെ പ്രതിഷേധം ഉയര്‍ത്തി തമിഴ്നാട്ടിലെ കര്‍ഷക സംഘടനകള്‍. പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കമ്പത്ത് പ്രതിഷേധ പ്രകടനം നടത്തി. സിനിമയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രദര്‍ശനം നടത്തുന്ന സിനിമ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ തമിഴ്നാട്ടിലെ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും പ്രതിഷേധിച്ചു.




Next Story

RELATED STORIES

Share it