- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെങ്കോട്ട സംഘര്‍ഷം: രണ്ട് കര്‍ഷക നേതാക്കള്‍കൂടി അറസ്റ്റില്‍
മൊഹീന്ദര്‍ സിങ് (45), മന്ദീപ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ യുനൈറ്റഡ് കിസാന്‍ ഫ്രണ്ട് പ്രസിഡന്റാണ് മൊഹീന്ദര്‍ സിങ്. ജമ്മുവിലെ ഗോള്‍ ഗുജ്‌റാള്‍ സ്വദേശിയാണ് മന്ദീപ് സിങ്. ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടക്കവെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ച് രണ്ട് കര്‍ഷക നേതാക്കള്‍കൂടി അറസ്റ്റിലായി. മൊഹീന്ദര്‍ സിങ് (45), മന്ദീപ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ യുനൈറ്റഡ് കിസാന്‍ ഫ്രണ്ട് പ്രസിഡന്റാണ് മൊഹീന്ദര്‍ സിങ്. ജമ്മുവിലെ ഗോള്‍ ഗുജ്‌റാള്‍ സ്വദേശിയാണ് മന്ദീപ് സിങ്. ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
തിങ്കളാഴ്ച രാത്രി ഇരുവരെയും ഡല്‍ഹി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി ഡല്‍ഹിഇലേക്ക് മാറ്റുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ജമ്മു കശ്മീര്‍ പോലിസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയതെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. ചെങ്കോട്ട സംഘര്‍ഷക്കേസിലെ സജീവ പങ്കാളികളും പ്രധാന ഗൂഢാലോചനക്കാരുമാണെന്ന് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അഡീഷനല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു. അതേസമയം, മൊഹീന്ദര്‍ സിങ് നിരപരാധിയാണെന്ന്
കുടുംബം പ്രതികരിച്ചു. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജമ്മുവിലെ സീനിയര്‍ പോലിസ് സൂപ്രണ്ട് തന്നെ വിളിച്ചതായും ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയാണെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് മൊഹീന്ദര്‍ സിങ് എന്നെ അറിയിച്ചതായി ഭാര്യയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തെ പോലിസ് അറസ്റ്റുചെയ്യുകയും ഡല്‍ഹിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്ന് മനസ്സിലായി.
അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്റെ ഭര്‍ത്താവ് ഡല്‍ഹി അതിര്‍ത്തിയിലായിരുന്നു. ചെങ്കോട്ടയിലുണ്ടായിരുന്നില്ല. എസ്എസ്പിയെ കാണാന്‍ അദ്ദേഹം ഒറ്റയ്ക്കാണ് പോയത്. കാരണം അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാല്‍ ഭയമില്ലായിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. ചെങ്കോട്ട സംഘര്‍ഷത്തില്‍ പങ്കെടുത്തെന്നാരോപിച്ച് 220 ഓളം പേരുടെ ചിത്രങ്ങള്‍ നേരത്തെ ഡല്‍ഹി പോലിസ് പുറത്തുവിട്ടിരുന്നു.
RELATED STORIES
ഹിന്ദുത്വ ചരിത്ര രചനയെ എതിര്‍ത്ത എംജിഎസ്
26 April 2025 6:28 AM GMTകഴക്കൂട്ടത്ത് ക്രിസ്ത്യന്‍ പള്ളിയില്‍ മാതാവിന്റെ പ്രതിമ തകര്‍ത്തു;...
26 April 2025 6:25 AM GMTഡല്‍ഹിയുടെ പുതിയ മേയറായി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ്...
26 April 2025 6:01 AM GMTചരിത്രകാരന് എം ജി എസ് വിട വാങ്ങി
26 April 2025 5:20 AM GMTനിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്‍ക്ക്...
26 April 2025 4:27 AM GMTപാകിസ്താനില്‍ ബലൂച് വിമതരുടെ ആക്രമണം; പത്ത് സൈനികര്‍ കൊല്ലപ്പെട്ടു
26 April 2025 4:16 AM GMT