- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാഥ്‌റസ് സന്ദര്‍ശനം: സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേര്‍ക്കെതിരേ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും
തീവ്രവാദപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നുവെന്ന യുഎപിഎ നിയമത്തിലെ സെക്ഷന്‍ 17ാം വകുപ്പാണ് പ്രയോഗിച്ചിരിക്കുന്നത്. സംശയാസ്പദമായ ചിലര്‍ ഡല്‍ഹിയില്‍നിന്ന് ഹാഥ്‌റസിലേക്ക് പോവുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് വിശദീകരിക്കുന്നത്.
ലഖ്‌നോ: ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്റസിലേക്ക് പോവുന്നതിനിടെ അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ നിയമവും രാജ്യദ്രോഹക്കുറ്റവും ചുമത്തി. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവര്‍ക്കെതിരേയാണ് തീവ്രവാദവിരുദ്ധ നിയമമായ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയത്.
തീവ്രവാദപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നുവെന്ന യുഎപിഎ നിയമത്തിലെ സെക്ഷന്‍ 17ാം വകുപ്പാണ് പ്രയോഗിച്ചിരിക്കുന്നത്. പിടിയിലായവര്‍ 'carrd.co' എന്ന പേരില്‍ വെബ്‌സൈറ്റ് നടത്തുന്നുണ്ടെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നതിന് ഇതിന് സംഭാവന ലഭിക്കുന്നുണ്ടെന്നും എഫ്‌ഐആറില്‍ പോലിസ് ആരോപിക്കുന്നു. സംശയാസ്പദമായ ചിലര്‍ ഡല്‍ഹിയില്‍നിന്ന് ഹാഥ്‌റസിലേക്ക് പോവുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് വിശദീകരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്ടോപ്പ്, ''ഞാന്‍ ഇന്ത്യയുടെ മകളല്ല''എന്ന ലഘുലേഖ ഉള്‍പ്പെടെ സംസ്ഥാനത്തെ ക്രമസമാധാനത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ചില രചനകള്‍ കണ്ടെടുത്തതായും പോപുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ടുമായും തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പിടിയിലായവര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായും പോലിസ് പറയുന്നു. കഴിഞ്ഞദിവസമാണ് ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ ടോള്‍ പ്ലാസയില്‍നിന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയും 'അഴിമുഖം' ഓണ്‍ലൈന്‍ പ്രതിനിധിയുമായ സിദ്ദീഖ് കാപ്പനടക്കം നാലുപേരെ പോലിസ് അറസ്റ്റുചെയ്തത്.
സിദ്ദീഖ് കാപ്പന്റേത് ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകരും പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളും പോലിസിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. വാര്‍ത്താശേഖരണത്തിനു വേണ്ടി പോവുകയായിരുന്ന സിദ്ദീഖ് കാപ്പനെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചിട്ടുണ്ട്. കൂടാതെ കെയുഡബ്ല്യുജെ പ്രധാനമന്ത്രിക്ക് കത്തയക്കുകയും സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT