India

മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു

ഓരോ വര്‍ഷവും പ്രത്യേക സുരക്ഷാവിഭാഗമായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സുരക്ഷ നല്‍കേണ്ടവരുടെ പട്ടിക പുനപ്പരിശോധിക്കാറുണ്ട്. അതനുസരിച്ചാണ് മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷ ഒഴിവാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു
X

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി (എസ്പിജി) ന്റെ പ്രത്യേക സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. എന്നാല്‍, അദ്ദേഹത്തിന് സിആര്‍പിഎഫിന്റെ സുരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഓരോ വര്‍ഷവും പ്രത്യേക സുരക്ഷാവിഭാഗമായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സുരക്ഷ നല്‍കേണ്ടവരുടെ പട്ടിക പുനപ്പരിശോധിക്കാറുണ്ട്. അതനുസരിച്ചാണ് മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷ ഒഴിവാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കേണ്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എസ്പിജിയാണ് സംരക്ഷണമൊരുക്കുന്നത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മാത്രമാണ് എസ്പിജി സുരക്ഷയുള്ളത്. 2014 ല്‍ പ്രധാനമന്ത്രി സ്ഥാനത്തിനിന്ന് മാറിയതോടെ മന്മോഹന്‍ സിങ്ങിന് ഏര്‍പ്പെടുത്തിയ എസ്പിജി സുരക്ഷയുടെ കാര്യത്തില്‍ ഒരോ വര്‍ഷവും അവലോകനം നടക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെയും മറ്റും റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടന്ന അവലോകനത്തെ തുടര്‍ന്ന് മൂന്നുമാസത്തേക്കായിരുന്നു കഴിഞ്ഞ തവണ എസ്പിജി സംരക്ഷണം നീട്ടിയത്.

അതിനുശേഷം എസ്പിജി സംരക്ഷണം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മന്‍മോഹന്‍ സിങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനും പുറമേ ഇവരുടെ പെണ്‍മക്കളും എസ്പിജി സുരക്ഷയുടെ പരിധിയില്‍ വരുമെങ്കിലും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ ഉടന്‍തന്നെ ഇവര്‍ സ്വമേധയാ എസ്പിജി സംരക്ഷണമൊഴിവാക്കിയിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നും സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുമെന്നും മന്‍മോഹന്‍ സിങ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it