India

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം; ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോര്‍ട്ട്

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം; ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോര്‍ട്ട്
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബര്‍ 8 ന് Mi-17 V5 ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബിപിന്‍ റാവത്ത് മരിച്ചത്.

തമിഴ്നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മേജര്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഡിഫന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവില്‍ നടന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. 2021-22ല്‍ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ല്‍ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി.

റിപ്പോര്‍ട്ടില്‍ 33-ാമത്തെ അപകടമായാണ് ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന്റെ ഡാറ്റയില്‍ വിമാനത്തെ 'Mi-17' എന്നും തീയതി '08.12.2021' എന്നുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം 'HE(A)' അഥവാ 'Human Error (aircrew)' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.





Next Story

RELATED STORIES

Share it