India

കൊവിഡ് വ്യാപനം: അഞ്ചാം തവണയും എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

ഈ ആഴ്ച ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊവിഡ് വ്യാപനം: അഞ്ചാം തവണയും എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ക്ക് ഡിസംബര്‍ മൂന്നുവരെ വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ഇത് അഞ്ചാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ ആഴ്ച ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതുകൊണ്ട് നവംബര്‍ 20 നും ഡിസംബര്‍ 3 നും ഇടയില്‍ ഡല്‍ഹി- ഹോങ്കോങ് സര്‍വീസുകള്‍ നിരോധിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹോങ്കോങ്ങിലേക്ക് ഒരു വിമാനവും ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 18-31, സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3, ഒക്ടോബര്‍ 17-30 വരെയും ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 10 വരെയുള്ള മുംബൈ- ഹോങ്കോങ് വിമാനസര്‍വീസുകള്‍ക്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ വൈറസ്-നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഹോങ്കോങ്ങിലെത്താന്‍ കഴിയൂ.

എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളത്തില്‍ പോസ്റ്റ്-ഫ്‌ളൈറ്റ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് സര്‍ക്കാര്‍ ജൂലൈയില്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, എത്യോപ്യ, ഫ്രാന്‍സ്, ഇന്തോനീസ്യ, കസാക്കിസ്ഥാന്‍, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, റഷ്യ, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും പ്രീ-ഫ്‌ലൈറ്റ് കൊവിഡ്-നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it