India

ഇമ്രാന്‍ഖാനും കെജരിവാളും തന്റെ റോള്‍മോഡലുകളെന്നു ഷാ ഫൈസല്‍

കശ്മീരി ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടു കണ്ടു സഹികെട്ടാണു ഐഎഎസ് വിട്ടു രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതെന്നു ഷാ ഫൈസല്‍ പറഞ്ഞു

ഇമ്രാന്‍ഖാനും കെജരിവാളും തന്റെ റോള്‍മോഡലുകളെന്നു ഷാ ഫൈസല്‍
X

കുപ്‌വാര: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമാണ് തന്റെ റോള്‍മോഡലുകളെന്നു ഐഐഎസ് ഒഴിവാക്കി രാഷ്ട്രീയത്തിലിറങ്ങിയ ഷാ ഫൈസല്‍. കശ്മീരി ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടു കണ്ടു സഹികെട്ടാണു ഐഎഎസ് വിട്ടു രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകായിരുന്നു ഫൈസല്‍. കശ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. അതു പരിഹരിക്കാന്‍ രാഷ്ട്രീയത്തിലിറങ്ങുക തന്നെ വേണം. കശ്മീരികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നവകാശപ്പെടുന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഉന്നത സ്ഥാനങ്ങളിലിരുന്നു ആസ്വദിക്കുകയാണ്. എന്നാല്‍ കശ്മീരി ജനത അപ്പോഴും വേദന തിന്നു ജീവിക്കുകയാണ്. സിവില്‍ സര്‍വീസിലിരിക്കുന്ന സമയത്തു ഇതു നേരിട്ടു കണ്ടു ബോധ്യപ്പെട്ടതാണ്. കുറച്ചു പണം നല്‍കിയാല്‍ കശ്മീരികളെ ശാന്തരാക്കാമെന്നു അധികാരികള്‍ കരുതുന്നു. കശ്മീരികളെന്താ യാചകരാണോ?. ചുറ്റിലും പണമെറിഞ്ഞു കശ്മീരികളുടെ ജീവന്‍ വച്ചു കളിക്കുകയാണു അധികാരികള്‍. അനീതിക്കും അഴിമതിക്കുമെതിരേ പ്രവര്‍ത്തിച്ചു കശ്മീരി ജനതയുടെ സ്വാഭിമാനം സംരക്ഷിക്കാന്‍ തന്നാലാവുന്നതു ചെയ്യണമെന്നാണു ആഗ്രഹം. ഇതിനാണു സിവില്‍ സര്‍വീസ് വിട്ടതും രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതെന്നും ഫൈസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it