India

ബലാല്‍സംഗക്കേസ്: ജീവപര്യന്തം തടവ് ചോദ്യംചെയ്ത് ആശാറാം ബാപ്പു നല്‍കിയ ഹരജി തള്ളി

ജോധ്പൂര്‍ പട്ടികജാതി- വര്‍ഗ കോടതി വിധിയെ ചോദ്യംചെയ്ത് ആശാറാം ബാപ്പു നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സംഭവം നടക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും ആശാറാം ബാപ്പു പോക്‌സോ നിയമപ്രകാരം കുറ്റവാളിയാവില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ ഷിരീഷ് ഗുപ്തയും പ്രദീപ് ചൗധരിയും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ബലാല്‍സംഗക്കേസ്: ജീവപര്യന്തം തടവ് ചോദ്യംചെയ്ത് ആശാറാം ബാപ്പു നല്‍കിയ ഹരജി തള്ളി
X

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഹരജി ജോധ്പൂര്‍ ഹൈക്കോടതി തള്ളി. ജോധ്പൂര്‍ പട്ടികജാതി- വര്‍ഗ കോടതി വിധിയെ ചോദ്യംചെയ്ത് ആശാറാം ബാപ്പു നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സംഭവം നടക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും ആശാറാം ബാപ്പു പോക്‌സോ നിയമപ്രകാരം കുറ്റവാളിയാവില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ ഷിരീഷ് ഗുപ്തയും പ്രദീപ് ചൗധരിയും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കുറ്റകൃതം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായില്ലായിരുന്നുവെന്ന് വിചാരണക്കോടതി കണ്ടെത്തിയതാണെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സന്ദീപ് മേഹ്ത, വിനീത് കുമാര്‍ മാത്തൂര്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. കേസിലെ വാദം കേള്‍ക്കല്‍ ആഗസ്ത് 20ലേക്ക് കോടതി മാറ്റി. 2013 ആഗസ്ത് 20ന് ജോധ്പൂരിനടുത്തുള്ള മനായ് ഗ്രാമത്തിലുള്ള ആശ്രമത്തില്‍വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശാറാം ബാപ്പു ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആശാറാം ബാപ്പുവുനെതിരേ പോക്‌സോ വകുപ്പ് ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തട്ടിക്കൊണ്ടുപോവല്‍, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ആശാറാം ബാബുവിനെതിരേ ചുമത്തിയിരുന്നു. തുടര്‍ന്ന് ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ജോധ്പൂര്‍ പട്ടികജാതി- വര്‍ഗ കോടതി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു. ആശാറാം ബാപ്പു ഇപ്പോള്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

Next Story

RELATED STORIES

Share it