India

നിര്‍ഭയ കേസിലെ വാദത്തിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രിംകോടതിയില്‍ കുഴഞ്ഞുവീണു

പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

നിര്‍ഭയ കേസിലെ വാദത്തിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രിംകോടതിയില്‍ കുഴഞ്ഞുവീണു
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രിംകോടതിയില്‍ കുഴഞ്ഞുവീണു. പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കോടതി ജീവനക്കാരും മറ്റ് ജഡ്ജിമാരും ചേര്‍ന്ന് ഭാനുമതിയെ കോടതിയില്‍നിന്നു പുറത്തേക്ക് കൊണ്ടുപോയി.

ചേംബറിലെത്തിച്ച ജഡ്ജിയെ സുപ്രിംകോടതിയിലെ ഡോക്ടര്‍മാരെത്തി പരിശോധിച്ചു. തുടര്‍ന്ന് ഹരജി മാറ്റുന്ന കാര്യത്തില്‍ വിധി പറയാന്‍ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു. അശോക് ഭൂഷണ്‍ തീരുമാനം പറയുന്നതിനിടെ ആ ഭാഗത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയ്ക്കുശേഷം ഭാനുമതിക്ക് ബോധംതെളിഞ്ഞു. കേസ് മാറ്റിവച്ച ഉത്തരവ് ചേംബറില്‍ പാസാക്കുമെന്ന് ജസ്റ്റിസ് എ എസ് ബോപണ്ണ അറിയിച്ചു.

Next Story

RELATED STORIES

Share it