Sub Lead

ജാമ്യം നീട്ടണമെന്നാവശ്യവുമായി കെജ് രിവാള്‍ സുപ്രിം കോടതിയെ സമീപിച്ചു

ജാമ്യം നീട്ടണമെന്നാവശ്യവുമായി കെജ് രിവാള്‍ സുപ്രിം കോടതിയെ സമീപിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ സുപ്രിം കോടതിയെ സമീപിച്ചു. ഏഴു ദിവസംകൂടി ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാണ് ആവശ്യം. ആരോഗ്യപരമായ പ്രശനങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്നാണ് സുപ്രിം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ കെജ് രിവാള്‍ ചൂണ്ടിക്കാട്ടുന്നത്.

പരിശോധകള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണം എന്നാണ് ആവശ്യം. CT സ്‌കാന്‍ ഉള്‍പ്പടെ എടുക്കുന്നതിനാണ് കൂടുതല്‍ സമയംതേടി അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്ന ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സുപ്രിം കോടതി ഏഴ് ദിവസം കൂടി ഈ കാലാവധി നീട്ടി നല്‍കിയാല്‍ അടുത്ത സര്‍ക്കാര്‍ ആരുടേതാണെന്ന് അറിഞ്ഞതിനുശേഷം ജയിലിലേക്ക് മടങ്ങിയാല്‍ മതിയാകും. കേന്ദ്രത്തില്‍ അധികാര മാറ്റം ഉണ്ടായാല്‍ കേസില്‍ അന്വേഷണ ഏജന്‍സിയുടെ നിലപാടുകളും മാറിയേക്കാം.


Next Story

RELATED STORIES

Share it