India

ഹോട്ടല്‍ ആക്രമണക്കേസ്: രാജ് താക്കറെയെ കോടതി വെറുതെ വിട്ടു

ഹോട്ടല്‍ ആക്രമണക്കേസ്: രാജ് താക്കറെയെ കോടതി വെറുതെ വിട്ടു
X

മുംബൈ: മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ(എംഎന്‍എസ്) പ്രവര്‍ത്തകര്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ പാര്‍ട്ടി നേതാവ് രാജ് താക്കറെയെ കോടതി വെറുതെ വിട്ടു. 2008ലാണ് ഉത്തരേന്ത്യക്കാരനായ വ്യക്തിയുടെ ഹോട്ടല്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. താക്കറെയെ കൂടാതെ ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്.

രാജ് താക്കറെയുടെ പ്രേരണ മൂലമാണ് പ്രവര്‍ത്തകര്‍ ഹോട്ടല്‍ ആക്രമിച്ചതെന്നു തെളിയിക്കാന്‍ പ്രൊസിക്യൂഷനു സാധിച്ചില്ലെന്നു കോടതി നിരീക്ഷിച്ചു. ആക്രമണസമയത്ത് രാജ് താക്കറെ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നുമുള്ള താക്കറെയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നു അഞ്ചു സാക്ഷികളെ വിസ്തരിച്ചു.

Next Story

RELATED STORIES

Share it