India

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
X

ചണ്ഡിഗഢ്: ഹരിയാനയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു. ചണ്ഡിഗഡ് രാജ്ഭവനില്‍ ഗവര്‍ണര്‍ സത്യദേവ് നരെയ്ന്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ച്ചയായ രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു. ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കാതിരുന്നതോടെയാണ് ബിജെപി ജെജെപിയുടെ പിന്തുണ തേടിയത്‌. അതിനായി ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനങ്ങളുമാണ് ജെജെപിക്ക് നല്‍കിയത്. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടിയിരുന്നത്. എന്നാല്‍ ബിജെപിക്ക് 40 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന്‌ 10 സീറ്റ് ലഭിച്ച ജെജെപിയുമായി ധാരണയിലെത്തി സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി മുന്നോട്ട് വരുകയായിരുന്നു .


Next Story

RELATED STORIES

Share it