India

മതവികാരം വൃണപ്പെടുത്തുന്നു; സണ്ണി ലിയോണിന്റെ പാട്ടിനെതിരേ ഹിന്ദു പുരോഹിതർ

നൃത്തത്തിലെ രംഗങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മതവികാരം വൃണപ്പെടുത്തുന്നു; സണ്ണി ലിയോണിന്റെ പാട്ടിനെതിരേ ഹിന്ദു പുരോഹിതർ
X

മഥുര: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ഏറ്റവും വീഡിയോ ആൽബം നിരോധിക്കണമെന്ന് ആവശ്യം. മഥുരയിലെ ഒരു സംഘം പുരോഹിതരാണ് ആവശ്യമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.

'മധുബൻ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ചാണ് പുരോഹിതന്മാർ പരാതി ഉന്നയിച്ചിരിക്കുന്നത്. 1960ൽ കോഹിനൂർ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി പാടിയ ഗാനമാണ് ഇപ്പോൾ റീമിക്സ് ചെയ്ത് സണ്ണി ലിയോൺ ഉപയോഗിച്ചിരിക്കുന്നത്.

നടിക്കെതിരേ സർക്കാർ നടപടിയെടുക്കണമെന്നും അവരുടെ വീഡിയോ ആൽബം നിരോധിക്കണമെന്നുമാണ് ആവശ്യം. ഇത് ചെയ്യാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് വൃന്ദാബനിലെ സന്ത് നവൽ ഗിരി മഹാരാജ് പറഞ്ഞു. അതിന് പുറമെ, നൃത്തത്തിലെ രംഗങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് മധുബൻ എന്ന ആൽബം പുറത്തിറങ്ങിയത്. ആൽബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത് കനിക കപൂറും അരിന്ദം ചക്രവർത്തിയുമാണ്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കിയതാണ് ആളുകളെ ചൊടിപ്പിച്ചത്. സണ്ണിയുടെ വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളിലും വിമർശനം ഉയർന്നിട്ടുണ്ട്.

അതിന് പുറമെ, അഖില ഭാരതീയ പുരോഹിത് മഹാസഭ ദേശീയ അധ്യക്ഷൻ മഹേഷ് പഥകും ആൽബത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. "നിന്ദ്യമായ രീതിയിൽ" ഗാനം അവതരിപ്പിച്ചുകൊണ്ട് അവൾ ബ്രിജ്ഭൂമിയുടെ യശസ്സിനെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം വിമർശിച്ചു.

Next Story

RELATED STORIES

Share it