- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമവിലക്ക്: പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ഡല്‍ഹി കലാപത്തിന്റെ പേരില്‍ ആര്‍എസ്എസ്സിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിച്ച് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്താചാനലായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പ്രതികരിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശങ്ക അറിയിച്ചിരുന്നു. അതിനാല്‍, നടപടിയില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റേത് മാധ്യമസ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണ്.
I&B Minister Prakash Javadekar: Two Kerala dailies were banned for 48 hours, we immediately found out what actually happened and therefore immediately we restored the channels. Our basic thought process is that press freedom is absolutely essential for a democratic setup (1/2) pic.twitter.com/9sSH7tGTh7
— ANI (@ANI) March 7, 2020
രണ്ടു കേരള ടിവി ചാനലുകള്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ചു. എന്താണു സംഭവിച്ചതെന്നു വളരെ പെട്ടെന്നുതന്നെ ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍, ചാനലുകള്‍ പെട്ടെന്നുതന്നെ പുനസ്ഥാപിച്ചു. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യസംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് അടിസ്ഥാനപരമായി ഞങ്ങള്‍ കരുതുന്നത്. ഇതാണ് മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത. മാധ്യമസ്വാതന്ത്ര്യം ചവിട്ടിയരയ്ക്കപ്പെട്ട അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടിയവരാണ് ഞങ്ങള്‍. അതിനാല്‍, പ്രധാനമന്ത്രി മോദി വരെ ആശങ്ക അറിയിച്ചിരുന്നു. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു കൂടുതല്‍ പരിശോധിച്ച് നടപടികള്‍ എടുക്കും. ഇത് ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ- പ്രകാശ് ജാവദേക്കര്‍ ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി കലാപത്തിന്റെ പേരില്‍ ആര്‍എസ്എസ്സിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിച്ച് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്‍ ചാനലിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രനടപടിയുണ്ടായത്. ശനിയഴ്ച പുലര്‍ച്ചയോടെ ഏഷ്യാനെറ്റിന്റെയും രാവിലെ 9.30ഓടെ മീഡിയാ വണ്ണിന്റെയും നിരോധനം നീക്കി.
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT