- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ടു ദിവസം മാത്രം; നടപടിക്രമങ്ങള്‍ ലളിതമാക്കി ട്രായ്
അതിനായി യുനീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ ട്രായ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും
ന്യൂഡല്‍ഹി: ഒരു ടെലികോം സേവനദാതാവില്‍ നിന്നു മറ്റൊരു സേവനദാതാവിലേക്ക് മൊബൈല്‍ നമ്പര്‍ മാറ്റുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കി ട്രായ്. അതിനായി യുനീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ ട്രായ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും
നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്എംഎസ് വഴി അപേക്ഷിക്കണം. അപ്പോള്‍, ഒരു യുനീക്ക് പോര്‍ട്ടിങ് കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം. ഇപ്പോള്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലാത്തതു കൊണ്ട് ഐഡന്റിറ്റി കാര്‍ഡിന്റെ ഇരുവശത്തിന്റെയും പകര്‍പ്പുകള്‍ ഫോട്ടോ എന്നിവയും വിലാസം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളും നല്‍കി വേണം അപേക്ഷിക്കാന്‍. ബന്ധപ്പെട്ട സേവനം നല്‍കുന്ന സ്റ്റോറുകളില്‍ ചെന്നു വേണം ഇതു ചെയ്യാന്‍.
അപ്പോള്‍ പുതിയ ഓപ്പറേറ്റര്‍ പഴയ ഓപ്പറേറ്ററില്‍ നിന്നു നമ്പര്‍ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എംഎന്‍പി സേവനദാതാവിനെ (പഴയ ഓപ്പറേറ്ററുമായും പുതിയ ഓപ്പറേറ്ററുമായും നിങ്ങളെ ബന്ധിപ്പിക്കുന്നത് എംഎന്‍പി സര്‍വീസ് പ്രൊവൈഡറാണ്) അറിയിക്കുന്നു.
പഴയ ഓപ്പറേറ്റര്‍ പ്രസ്തുത നമ്പറിലേക്കുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ ആ വിവരം എംഎന്‍പി സേവന ദാതാവിനെ അറിയിക്കുന്നു. ശേഷം പുതിയ ടെലികോം സേവനദാതാവിന് ആ നമ്പറില്‍ അവകാശം സ്ഥാപിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കിത്തുടങ്ങാനും സാധിക്കും. ഈ നടപടികള്‍ക്ക് ശേഷമേ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിംകാര്‍ഡ് ആക്റ്റിവേറ്റ് ആവുകയുള്ളൂ.
എന്നാല്‍ ഇനിമുതല്‍, പഴയ ഓപ്പറേറ്ററില്‍ നിന്നു പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എംഎന്‍പി സര്‍വീസ് പ്രൊവൈഡറുടേതാവും. പുതിയ ഓപ്പറേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ എംഎന്‍പിഎസ്പി ഈ വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി ഒരു നെറ്റ്‌വര്‍ക്ക് സര്‍ക്കിളിനുള്ളിലുള്ള സേവനദാതാക്കള്‍ തമ്മില്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറുന്നതിനുള്ള കാലതാമസം ഇല്ലാതാവുന്നു.
അതേസമയം, ജമ്മുകശ്മീര്‍, അസം, നോര്‍ത്ത് ഈസ്റ്റ് എന്നിവ ഒഴികെ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും യുനീക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി 15 ദിവസത്തില്‍ നിന്ന് നാല് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്.
കോര്‍പ്പറേറ്റ് കണക്ഷനുകള്‍ പോര്‍ട്ട് ചെയ്യുന്നതിനും സ്വന്തം സര്‍ക്കിളിന് പുറത്തേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിനുമുള്ള നടപടികള്‍ നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവും. ഇത് കൂടാതെ ഒറ്റ അനുമതി പത്രികയില്‍ പോര്‍ട്ട് ചെയ്യാവുന്ന നമ്പറുകളുടെ എണ്ണം 50ല്‍ നിന്നും 100 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
RELATED STORIES
പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTസ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMT