- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമപരമായ പോരാട്ടം, തെരുവില്‍ പ്രതിഷേധം: മുഖ്യമന്ത്രി
കോളനിവാഴ്ചക്കാലത്തു ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചുനിര്‍ത്താനാണു ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നത്. ഇന്ന് രാജ്യത്തെ വര്‍ഗീയശക്തികള്‍, അവരുടെ യജമാനന്‍മാര്‍ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുംബൈ: നിയമപരമായി പോരാടുക, നിയമസഭയില്‍ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവില്‍ പ്രതിഷേധിക്കുക എന്നിവയാണ് കരിനിയമത്തിനെതിരേ ചെയ്യാനാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മുന്നും ചെയ്ത് സമരമുഖത്തെ ജേതാവാണ് കേരളം. കേരളത്തിന്റെ ശ്രമങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങളെയും സമാനനിലപാട് സ്വീകരിക്കുന്നതിന് സ്വാധീനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിലെ കലാസാംസ്‌കാരിക അക്കാദമി രംഗത്തുള്ള പുരോഗമനചിന്താഗതിക്കാരുടെ കൂട്ടായ്മയായ മുംബൈ കലക്ടീവ് സംഘടിപ്പിക്കുന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'വര്‍ഗീയതയ്ക്കെതിരായ ദേശീയ പോരാട്ടം' എന്ന വിഷയത്തിലാണ് സംസാരിച്ചത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും വര്‍ഗീയശക്തികളാല്‍ ഭീഷണിയിലാണ്.
പൗരത്വ ഭേദഗതി നിയമം മതതേര മനസ്സുകളെ തുളയ്ക്കാനുള്ള അവസാന ആയുധമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരായ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ ഈ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ട്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കേരള സര്‍ക്കാരും ജനങ്ങളും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ മതേതരത്വം തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്. മുമ്പ് നാം നടത്തിയത് കോളനിവല്‍ക്കരണത്തിനെതിരായ പോരാട്ടമാണെങ്കില്‍ ഇപ്പോള്‍ നടത്തുന്നത് കോളനിവല്‍ക്കരണത്തിനൊപ്പം നിന്നവര്‍ക്കെതിരായ പോരാട്ടമാണ്.
കോളനിവാഴ്ചക്കാലത്തു ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചുനിര്‍ത്താനാണു ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നത്. ഇന്ന് രാജ്യത്തെ വര്‍ഗീയശക്തികള്‍, അവരുടെ യജമാനന്‍മാര്‍ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈ നരിമാന്‍ പോയിന്റിലെ വൈ ബി ചവാന്‍ സെന്റിലാണ് പരിപാടി നടക്കുന്നത്. ആദ്യദിനത്തില്‍ 'സമരങ്ങളുടെ മുന്നണിപ്പോരാളികളാകുന്ന വിദ്യാര്‍ഥികള്‍' എന്ന വിഭാഗത്തില്‍ ഐഷി ഘോഷ്, ഐഷ ഖാദര്‍, പരിചയ് യാദവ്, അഭിഷേക് നന്ദന്‍, ആര്‍ഫ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMT