India

ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
X

മുംബൈ: ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ക്ക് പരിക്ക്.ഷബീര്‍ അബ്ദുള്‍ റഹ്‌മാന്‍ (40), പരമേശ്വര്‍ സുഖ്ദര്‍ ഗുപ്ത (28), രവീന്ദ്ര ഹരിഹര്‍ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കയ് (27), ദിവ്യാന്‍ഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് , ഷരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂര്‍ മുഹമ്മദ് ഷെയ്ഖ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബാന്ദ്ര ടെര്‍മിനല്‍സിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ 22921 ബാന്ദ്ര-ഗോരഖ്പൂര്‍ എക്സ്പ്രസില്‍ കയറാനുള്ള തിരക്കിനിടയില്‍ പുലര്‍ച്ചെ 5.56 നാണ് സംഭവം നടന്നതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ എല്ലാവരെയും ഭാഭ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി അവധിയായതിനാല്‍ തിരക്ക് കൂടിയതിനെ തുടര്‍ന്നാണ് അപകടം.





Next Story

RELATED STORIES

Share it