India

ബിഹാറില്‍ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇനി സൈബര്‍ കുറ്റകൃത്യം

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരവും കുറ്റകരവുമായ പോസ്റ്റുകള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും സംസ്ഥാന പോലിസിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് റിപോര്‍ട്ടുകള്‍.

ബിഹാറില്‍ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇനി സൈബര്‍ കുറ്റകൃത്യം
X

പട്‌ന: സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരവും കുറ്റകരവുമായ പോസ്റ്റുകള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും സംസ്ഥാന പോലിസിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് റിപോര്‍ട്ടുകള്‍.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരേയും അപൂര്‍വമായി മാത്രം ഇടപെടലുകള്‍ നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിലെ എല്ലാ സെക്രട്ടറിമാര്‍ക്കും സാമ്പത്തിക കുറ്റകൃത്യവിഭാഗം മേധാവി ഐജി നയ്യാര്‍ ഹസ്‌നൈന്‍ ഖാന്‍ കത്തെഴുതിയിരിക്കുകയാണ്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ചില വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തിവരികയാണെന്ന് ഐജി നയ്യാര്‍ കത്തില്‍ വ്യക്തമാക്കി.

ഇത് നിയമവിരുദ്ധവും സൈബര്‍കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്നതുമാണ്. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ അറിയിക്കണം. അങ്ങനെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. പാര്‍ട്ടി വേദികളില്‍ നടത്തുന്ന പ്രസംഗങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും സോഷ്യല്‍ മീഡിയ വഴിയുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കെതിരേ നിതീഷ്‌കുമാര്‍ ശക്തമായി രംഗത്തുവരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങളാണ് വരുന്നതെന്നും അതൊന്നും വിശ്വസിക്കരുതെന്നും അനുയായികളോട് അദ്ദേഹം അഭ്യര്‍ഥിക്കാറുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകളെ നിയമപരമായി നേരിടാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് പുതിയ നീക്കത്തിലൂടെ വ്യക്തമായിരിക്കുന്നത്.

Next Story

RELATED STORIES

Share it