India

പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്ന് മോദി

'ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള്‍ മാറ്റണം. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാന്‍'. മോദി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്ന് മോദി
X
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി. വരാണസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ച് റോഡുകളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

'ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള്‍ മാറ്റണം.' മോദി വ്യക്തമാക്കി. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാന്‍. മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം. ഇക്കാര്യം ആരും മറക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു. പുതിയ ശീലങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


content highlights: As respiratory droplets (which come out during coughing and sneezing) are one of the main route for Coronavirus transmission, spitting in public is hazardous especially during these times of COVID-19 outbreak.

Tag:

PM Modi

spit

COVID-19




Next Story

RELATED STORIES

Share it