India

ഒഡീഷയില്‍ നിന്ന് കാണാതായ 334 കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി

ഒഡീഷയില്‍ നിന്ന് കാണാതായ 334 കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി
X

ഭുവനേശ്വര്‍: ഒഡീഷയില്‍ നിന്ന് കാണാതായ 334 കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. ഭുവനേശ്വറിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ വിങിന്റെ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് നിന്ന് കാണാതായ 334 കുട്ടികളെ പോലിസ് കണ്ടെത്തിയത്. ആറ് ദിവസത്തിനുള്ളില്‍ 306 പെണ്‍കുട്ടികളടക്കം 334 പേരെയാണ് കണ്ടെത്തിയത്.സംസ്ഥാനത്തിന്റെ പുറത്ത് നിന്നും കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ കുട്ടികളെയെല്ലാം അവരുടെ രക്ഷിതാക്കളെ ഏല്‍പ്പിച്ചതായി ഉന്നത പോലിസ് ഉദ്ദ്യോഗസ്ഥന്‍ അറിയിച്ചു. ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ നിന്ന് 65 കുട്ടികളെയാണ് രക്ഷിച്ചത്.

Next Story

RELATED STORIES

Share it