India

വിലമതിക്കാനാവാത്ത സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി; അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് പ്രമുഖര്‍

വിലമതിക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ജെയ്റ്റ്‌ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. രാഷ്ടീയത്തിലെ അതികായനെയാണ് നഷ്ടമായത്. ജെയ്റ്റിലിയുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

വിലമതിക്കാനാവാത്ത സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി; അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് പ്രമുഖര്‍
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. വിലമതിക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ജെയ്റ്റ്‌ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. രാഷ്ടീയത്തിലെ അതികായനെയാണ് നഷ്ടമായത്. ജെയ്റ്റിലിയുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്ന് രാഷ്ട്രപതി അനുശോചിച്ചു. ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ജയ്റ്റ്‌ലിയെന്ന് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു. സഹോദരതുല്യനായ നേതാവിനെയാണ് തനിക്ക് നഷ്ടമായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അനുസ്മരിച്ചു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.

ദുഖത്തിന്റെ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ഥനയുണ്ടെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജെയ്റ്റ്‌ലിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. മന്ത്രിയായും പാര്‍ലമെന്റേറിയനുമായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് സോണിയ പറഞ്ഞു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശനിയാഴ്ച 12.07 ഓടെയായിരുന്നു ജെയ്റ്റ്‌ലിയുടെ അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Next Story

RELATED STORIES

Share it