India

ഇശ്രത്ത് ജഹാന്‍, സൊഹ്‌റാബുദ്ധീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍(ഡിഐജി) ആയിരുന്ന സിംഗാളിനെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഐജിപി) ആയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

ഇശ്രത്ത് ജഹാന്‍, സൊഹ്‌റാബുദ്ധീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍
X

അഹ്മദാബാദ്: ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാന പ്രതിയായ ജിഎല്‍ സിംഗാളിനും സൊഹ്‌റാബുദ്ധീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ വിപുല്‍ അഗര്‍വാളിനും സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍(ഡിഐജി) ആയിരുന്ന സിംഗാളിനെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഐജിപി) ആയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.


ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാന പ്രതിയായ സിംഗാളിനെ 2013ലാണ് കേസന്വേഷിക്കുന്ന സിബിഐ അറസ്റ്റ് ചെയ്തത്. നിശ്ചിത സമയത്തിനകം കുറ്റപത്രം സമര്‍പിക്കാതിരുന്നതിനെ തുടര്‍ന്ന് സിംഗാളിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തത് വന്‍ വിര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഇദ്ദേഹത്തിനാണ് ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഐജിപി ആയി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. സൊഹ്‌റാബുദ്ധീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയും അഹ്്മദാബാദ് അഡീഷനല്‍ കമ്മീഷണര്‍ ഓഫ് പോലിസുമായിരുന്ന വിപുല്‍ അഗര്‍വാളിനെയും ഐജിപി ആയാണ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്.




Next Story

RELATED STORIES

Share it