India

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലും മല്‍സരിക്കും

സിപിഐ, വിടുതലൈ ശിരുതൈകള്‍ കക്ഷി എന്നീ പാര്‍ട്ടികള്‍ ഒരോ സീറ്റിലും മല്‍സരിക്കും. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് നടന്ന ചര്‍ച്ചകളിലാണ് സീറ്റുകള്‍ സംബന്ധിച്ച് അന്തിമധാരണയിലെത്തിയത്.

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലും മല്‍സരിക്കും
X

ചെന്നൈ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിയായ സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സി (എസ്പിഎ) ല്‍ മല്‍സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ധാരണയായി. കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലും മല്‍സരിക്കും. സിപിഐ, വിടുതലൈ ശിരുതൈകള്‍ കക്ഷി എന്നീ പാര്‍ട്ടികള്‍ ഒരോ സീറ്റിലും മല്‍സരിക്കും. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് നടന്ന ചര്‍ച്ചകളിലാണ് സീറ്റുകള്‍ സംബന്ധിച്ച് അന്തിമധാരണയിലെത്തിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. എന്നാല്‍, 15 സീറ്റാണ് നേടാനായത്.

ഒമ്പത് സീറ്റില്‍ മല്‍സരിച്ച ഡിഎംകെ മൂന്നുസീറ്റ് സ്വന്തമാക്കി. മാര്‍ച്ച് 7നാണ് പുതുച്ചേരിയില്‍ സീറ്റുവിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിചചത്. എന്നാല്‍, ഡിഎംകെ 15 ല്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. കൊഴിഞ്ഞുപോക്ക് വര്‍ധിച്ചതിനാല്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ ശക്തിയും ക്ഷയിച്ചിരിക്കുകയാണ്. അടുത്തിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭരണം നഷ്ടമായിരുന്നു. എതിരാളികളായ എന്‍ഡിഎ ക്യാംപില്‍ 16 സീറ്റില്‍ എഐഎന്‍ആര്‍സിയും ബാക്കി 14 സീറ്റുകള്‍ ബിജെപിയും എഐഎഡിഎംകെയും പങ്കിടുകയാണ്.

എഎന്‍ആര്‍സിയും ബിജെപിയും ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ബിജെപി 10 സീറ്റുകളും എഐഎഡിഎംകെ നാല് സീറ്റുകളുമാണ് നല്‍കിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഏഴ് സീറ്റുകള്‍ വേണമെന്നുമായിരുന്നു എഐഎഡിഎംകെയുടെ ആവശ്യം. എഐഎഡിഎംകെ പുതുച്ചേരിയില്‍ മുമ്പ് രണ്ടുതവണ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 ശതമാനം വോട്ടുകളാണ് ഇവര്‍ നേടിയിരുന്നു. 2016 ല്‍ നാല് സീറ്റുകള്‍ നേടി. ഇത് തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ബിജെപിക്ക് ലഭിച്ചത് 2.4 ശതമാനം വോട്ടുകള്‍ മാത്രമാണ്. പ്രാദേശിക എഐഎഡിഎംകെ നേതാക്കള്‍ ചെന്നൈയിലെ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുകയാണ്. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ വ്യവസായ മന്ത്രി എം സി സമ്പത്തിനെ എഐഎഡിഎംകെ നേതൃത്വം നിയോഗിച്ചു.

Next Story

RELATED STORIES

Share it