India

തിരഞ്ഞെടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും

ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.

തിരഞ്ഞെടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും
X

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. വായ്പാനിരക്ക് കാല്‍ ശതമാനം വരെ കുറച്ചേക്കുമെന്നാണ് അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അനുമാനം. പണപ്പെരുപ്പം കുറഞ്ഞതിനാല്‍ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് എളുപ്പത്തില്‍ സാധിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, അരശതമാനം വരെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുളളതായി ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഫെബ്രുവരിയിലെ പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് ഇവരുടെ അനുമാനം. ഒക്ടോബറിലെ നയ അവലോകനത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരി ഏഴിനാണ് നയപ്രഖ്യാപനം.

Next Story

RELATED STORIES

Share it