India

സംവരണ ബില്‍ ചര്‍ച്ചക്കിടെ ബിജെപിയെ ഞെട്ടിച്ചു ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍

ബില്‍ അനാവശ്യമാണെന്നു പറഞ്ഞ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന തമ്പിദുരൈ, പുതിയ നിയമം അഴിമതി വര്‍ധിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സംവരണ ബില്‍ ചര്‍ച്ചക്കിടെ ബിജെപിയെ ഞെട്ടിച്ചു ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍
X

ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനുള്ള സംവരണ ബില്ലിന്റെ ചര്‍ച്ചക്കിടെ ബിജെപിയെ ഞെട്ടിച്ചു ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ. ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ വീതം നല്‍കുമെന്ന വാഗ്ദാനം മോദി പാലിച്ചോ എന്നുള്ള എഐഎഡിഎംകെ നേതാവു കൂടിയായ തമ്പിദുരൈയുടെ ചോദ്യം കേട്ടാണ് ബിജെപി നേതാക്കള്‍ ഞെട്ടിയത്.

ബില്‍ അനാവശ്യമാണെന്നു പറഞ്ഞ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന തമ്പിദുരൈ, പുതിയ നിയമം അഴിമതി വര്‍ധിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കൈക്കൂലി നല്‍കി പാവപ്പെട്ടവരാണെന്ന് ആളുകള്‍ രേഖയുണ്ടാക്കും. പാവങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പരാജയപ്പെതിനാലാണോ ഒരാവശ്യവുമില്ലാത്ത ഈ ബില്‍ കൊണ്ടുവരുന്നത? ഈ ബില്‍ സുപ്രിംകോടതി അസാധുവാക്കുമെന്ന് ഉറപ്പാണെന്നും തമ്പിദുരൈ പറഞ്ഞു.

Next Story

RELATED STORIES

Share it