India

ബേബി ഷാംപുവില്‍ നടത്തിയ പുനപ്പരിശോധനയില്‍ ഫോര്‍മാല്‍ഡിഹൈഡ് കണ്ടെത്താനായില്ലെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

ജെ ആന്റ് ജെ ഇന്ത്യയില്‍ നിര്‍മിച്ച രണ്ട് ബാച്ച് ബേബി ഷാംപു സാംപിളുകളില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി രാജസ്ഥാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ബേബി ഷാംപുവില്‍ നടത്തിയ പുനപ്പരിശോധനയില്‍ ഫോര്‍മാല്‍ഡിഹൈഡ് കണ്ടെത്താനായില്ലെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
X

ന്യൂഡല്‍ഹി: കമ്പനിയുടെ ബേബി ഷാംപുവില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ലബോറട്ടറിയില്‍(സിഡിഎസ്‌സിഒ) നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍(ജെ ആന്റ് ജെ). ജെ ആന്റ് ജെ ഇന്ത്യയില്‍ നിര്‍മിച്ച രണ്ട് ബാച്ച് ബേബി ഷാംപു സാംപിളുകളില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി രാജസ്ഥാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, ഈ കണ്ടെത്തല്‍ തള്ളിയ കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഫോര്‍മാല്‍ഡിഹൈഡോ ഫോര്‍മാല്‍ഡിഹൈഡ് പുറത്തുവിടുന്ന ഏതെങ്കിലും ചേരുവകളോ ഇല്ലെന്ന് അവകാശപ്പെട്ടിരുന്നു. രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളറുടെ പരിശോധനാ രീതിയെ ജെ ആന്റ് ജെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പുനപ്പരിശോധനയ്ക്കായി സിഡിഎസ്‌സിഒയുടെ ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ലബോറട്ടറിയില്‍ ആഴ്ചകള്‍ നീണ്ട പരിശോധയ്‌ക്കൊടുവിലാണ് പുതിയ റിപോര്‍ട്ട് വന്നിരിക്കുന്നതെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് വന്ന പുനപ്പരിശോധനാ ഫലം പഴയ ഫലം തെറ്റാണെന്ന് തെളിയിക്കുന്നതായി കമ്പനി വക്താവ് പറഞ്ഞു.

Next Story

RELATED STORIES

Share it