India

രാഹുല്‍ ഗാന്ധിക്കെതിരേ ആര്‍എസ്എസിന്റെ അപകീര്‍ത്തി കേസ്; മജിസ്ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി

രാഹുല്‍ ഗാന്ധിക്കെതിരേ ആര്‍എസ്എസിന്റെ അപകീര്‍ത്തി കേസ്; മജിസ്ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി
X

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മജിസ്ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച ഭീവാന്‍ഡി മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

2014ല്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നിരിക്കുന്നത്. ആര്‍എസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമര്‍ശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹരജി. രാഹുലിന്റെ പരാമര്‍ശം സംഘടനയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്‍തെയുടെ പരാതി.

2015ല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. ശേഷം രാഹുല്‍ മാപ്പ് പറയില്ലെന്നും കേസ് നേരിടാമെന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നു. 2023ല്‍ പരാതിക്കാരന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയത് എതിര്‍ത്ത രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേഖകള്‍ ഹാജരാക്കുന്നതെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ വാദിച്ചു. ഈ ഹരജിയിലാണ് ഇപ്പോള്‍ രാഹുലിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.


Next Story

RELATED STORIES

Share it