India

ജീവിച്ചിരിക്കുന്ന കുട്ടി മരിച്ചെന്ന് രേഖപ്പെടുത്തി അവധിയെടുത്ത അധ്യാപകനെ പിരിച്ച് വിട്ട് കലക്ടര്‍

ജീവിച്ചിരിക്കുന്ന കുട്ടി മരിച്ചെന്ന് രേഖപ്പെടുത്തി അവധിയെടുത്ത അധ്യാപകനെ പിരിച്ച് വിട്ട് കലക്ടര്‍
X

മൗഗഞ്ജ്: ജീവിച്ചിരിക്കുന്ന കുട്ടി മരിച്ചെന്നും കുട്ടിയുടെ മരണാന്തര ചടങ്ങില്‍ പോവുകയാണെന്നും കാണിച്ച് ലീവെടുത്ത അധ്യാപികനെ പിരിച്ചുവിട്ടു. മദ്ധ്യപ്രദേശിലെ മൗഗഞ്ജ് ജില്ലയിലാണ് സംഭവം. ഹിരാല്‍ പട്ടേല്‍ എന്ന അധ്യാപകനാണ് ജീവിച്ചിരിക്കുന്ന കുട്ടി മരിച്ചെന്ന് രേഖപ്പെടുത്തി അവധിയെടുത്തത്. ചിഗ്രിക തോലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനെയാണ് കലക്ടര്‍ പിരിച്ചുവിട്ടത്.

മരിച്ച കുട്ടിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അവധിയെടുക്കുകയാണെന്നാണ് ഇവര്‍ രജിസ്ട്രറില്‍ ചേര്‍ത്തത്. അന്നേ ദിവസം ഈ കുട്ടി ക്ലാസ്സില്‍ അവധിയായിരുന്നു. മരിച്ചെന്ന് രേഖപ്പെടുത്തിയ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയുടെ പിതാവ് അധ്യാപകനെതിരേ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. മകന്‍ ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവാനാണെന്നും പിതാവ് പറഞ്ഞു. ഹിരാലാല്‍ പട്ടേലിനെ കലക്ടര്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.




Next Story

RELATED STORIES

Share it