India

ചാരക്കേസ്; നാവികരെ വിട്ടയച്ചത് ഷാരൂഖ് ഖാന്റെ ഇടപെടലിലെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി; നിഷേധിച്ച് ഷാരൂഖ്

ചാരക്കേസ്; നാവികരെ വിട്ടയച്ചത് ഷാരൂഖ് ഖാന്റെ ഇടപെടലിലെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി;  നിഷേധിച്ച് ഷാരൂഖ്
X

ന്യൂഡല്‍ഹി: ചാരക്കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഖത്തറിലെ മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയ്ക്കാന്‍ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോള്‍ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സ്വാമി എക്‌സില്‍ കുറിച്ചു. അതേസമയം സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. യു എ ഇയിലേക്ക് തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ അമിര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തെ മോദി പുകഴ്ത്തുക മാത്രമാണുണ്ടായത്.

അതേസമയം സുബ്രമണ്യന്‍ സ്വാമിയുടെ വാദം തള്ളി പിന്നാലെ ഷാരൂഖ് ഖാന്‍ തന്നെ രംഗത്തെത്തി. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് ഈ നീക്കങ്ങളില്‍ പങ്കാളിത്തം ഇല്ലെന്നുമായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം.


Next Story

RELATED STORIES

Share it