India

വിദ്യാര്‍ഥികളെക്കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

വിദ്യാര്‍ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്‌നാട് ഗവര്‍ണര്‍
X

ചെന്നൈ: കോളജ് വിദ്യാര്‍ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു സംഭവം. ഗവര്‍ണറുടെ പ്രവൃത്തി വിവാദമാവുകയും ഇതിനെതിരേ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഗവര്‍ണര്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ടപ്പോള്‍ ചില വിദ്യാര്‍ഥികള്‍ അതേറ്റു വിളിക്കുന്നതും വീഡിയോയില്‍ കാണാം. പ്രസംഗത്തില്‍ ഗവര്‍ണര്‍ ഡിഎംകെയേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണറുടെ പ്രവൃത്തി രാജ്യത്തെ മതേതര മൂല്യങ്ങള്‍ക്കെതിരാണെന്നും ഭരണഘടനയെ ലംഘിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ വക്താവ് ധരണീധരന്‍ രംഗത്തെത്തി.



Next Story

RELATED STORIES

Share it