India

കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം; രാജ്യതലസ്ഥാനത്തും കൊച്ചിയിലും പ്രതിഷേധം

കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം; രാജ്യതലസ്ഥാനത്തും കൊച്ചിയിലും പ്രതിഷേധം
X

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി തേടി ഡല്‍ഹിയിലും കൊച്ചിയിലും അടക്കം മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ മെഡിക്കല്‍ അസോസിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം. സമരം പാടില്ലെന്ന പോലിസിന്റെ വിലക്ക് ലംഘിച്ച് ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകരാണ് ജന്തര്‍മന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്. ഇവര്‍ക്കൊപ്പം മറ്റ് ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയതോടെ പോലിസ് സംഘത്തെ വിന്യസിച്ചു.

സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രി 10 മുതല്‍ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പോലിസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഡല്‍ഹി ഡിസിപിയടക്കം സ്ഥലത്തെത്തി പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ സഹകരിച്ചിട്ടില്ല. ജന്തര്‍മന്തറില്‍ കുത്തിയിരുന്ന് ഡോക്ടര്‍മാര്‍ സമരം തുടരുകയാണ്.

അതേ സമയം കൊച്ചിയിലും ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കൊല്‍ക്കത്തയിലെ ആശുപത്രിയിലെ ഡോക്ടര്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കൊച്ചിയില്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ദീപം കൊളുത്തി പ്രകടനം.




Next Story

RELATED STORIES

Share it