- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കയിലേക്കു പോകാനുള്ള വിസ നല്‍കുന്ന ക്ഷേത്രം!
500 വര്‍ഷം പഴക്കമുള്ള ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ഥിച്ചാല്‍ അമേരിക്കയിലേക്കുള്ള വിസ ഉറപ്പാണെന്നാണ് ഇവരുടെ വിശ്വാസം. ഇവിടുത്തെ പ്രധാന പൂജാരിയായ സി എസ് രംഗരാജന്റെ അഭിപ്രായത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ വലിയവനാണ് ബാലാജി ഭഗവാന്‍.
ഹൈദരാബാദ്: ഹൈദരാബാദിന് സമീപത്തെ ഈ ക്ഷേത്രത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികളുടെ ക്യൂ ആണ്. മിക്കവരുടെയും ലക്ഷ്യം അമേരിക്കയിലേക്കൊരു വിസ. 500 വര്‍ഷം പഴക്കമുള്ള ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ഥിച്ചാല്‍ അമേരിക്കയിലേക്കുള്ള വിസ ഉറപ്പാണെന്നാണ് ഇവരുടെ വിശ്വാസം. ഇവിടുത്തെ പ്രധാന പൂജാരിയായ സി എസ് രംഗരാജന്റെ അഭിപ്രായത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ വലിയവനാണ് ബാലാജി ഭഗവാന്‍.
ഹിന്ദുമത വിശ്വാസ പ്രകാരം വിഷ്ണുവിന്റെ അവതാരമാണ് ചില്‍കൂര്‍ ബാലാജി. ഭക്തരുടെ ആഗ്രഹം സാധ്യമാവണമെങ്കില്‍ 108 തവണ ക്ഷേത്രത്തിന് വലംവയ്ക്കണം. എണ്ണം തെറ്റാതിരിക്കാന്‍ ഓരോരുത്തരുടെയും കൈയില്‍ നമ്പറുകള്‍ എഴുതിയ പിങ്ക് നിറത്തിലുള്ള സ്ലിപ്പ് നല്‍കും. ഓരോ പ്രദക്ഷിണവും പൂര്‍ത്തായാവുമ്പോള്‍ ഈ സ്ലിപ്പില്‍ എണ്ണം മാര്‍ക്ക് ചെയ്യുന്നു.
എന്‍ജിനീയര്‍മാരും ടെക്കികളും ആവശ്യത്തലധികമുള്ള ഹൈദരാബാദില്‍ ഈ ക്ഷേത്രം യുഎസ് കോണ്‍സുലേറ്റിനേതിനേക്കാള്‍ തിരക്കേറിയതിന് പിന്നിലൊരു കഥയുണ്ട്. രംഗരാജന്‍ അവതരിപ്പിക്കുന്ന ആ കഥ ഇങ്ങനെ: 1983ലാണ് സംഭവം. അന്നത്തെ പുരോഹിതന്‍, തൊട്ടടുത്ത തടാകത്തിലെ വെള്ളം വറ്റി വരണ്ടതിനെ തുടര്‍ന്ന് ദൈവത്തോട് പ്രാര്‍ഥിക്കാന്‍ ബാലാജിക്കു ചുറ്റും വലം വച്ചു തുടങ്ങി. 11 റൗണ്ട് പൂര്‍ത്തിയായപ്പോഴേക്കും തടാകത്തില്‍ വീണ്ടും വെള്ളം പ്രത്യക്ഷപ്പെട്ടു. തന്റെ നന്ദി പ്രകടിപ്പിക്കാന്‍ അദ്ദേഹം 108 പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഈ സമയത്ത് അവിടെയെത്തിയ ഏതാനും എന്‍ജിനീയര്‍മാര്‍ ഈ അദ്ഭുത സിദ്ധി കണ്ടു. അമേരിക്കയിലേക്ക് പോകാനുള്ള ആഗ്രഹത്തോടെ അവരും 11 തവണ പ്രദക്ഷിണം വച്ചു. അധികം വൈകാതെ അവരുടെ യുഎസ് വിസ ശരിയായി. ഇതോടെയാണ് ചില്‍കൂര്‍ ബാലാജി ക്ഷേത്രം അമേരിക്കന്‍ മോഹികളുടെ ആശ്രയമായി മാറിയതെന്നാണ് രംഗരാജന്‍ പറയുന്ന കഥ.
വിസയ്ക്കു വേണ്ടി മാത്രമല്ല ഇവിടെ ആളുകളെത്തുന്നത്. കടം തീരാനും, വിവാഹം നടക്കാനുമൊക്കെ ഇവിടെ പ്രാര്‍ഥന നടക്കുന്നു. പക്ഷേ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് വിസ തേടിത്തന്നെയാണ്. ഏത് ദിവസം ഈ ക്ഷേത്രത്തില്‍ ചെന്നാലും കോട്ടും ടൈയുമൊക്കെ ധരിച്ച ചെറുപ്പക്കാര്‍ കൈയില്‍ പാസ്‌പോര്‍ട്ടും പിടിച്ച് ക്യൂ നില്‍ക്കുന്നത് കാണാം.
2016ല്‍ ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് 169,071 നോണ്‍ ഇമിഗ്രന്റ് വിസകളാണ് അനുവദിച്ചത്. വിദേശ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും അമേരിക്കയില്‍ താല്‍ക്കാലിക താമസമൊരുക്കുന്നത് ഈ വിസയാണ്. ട്രംപ് അധികാരത്തില്‍ വന്നതോട് കൂടി വിദേശികളുടെ കുടിയേറ്റം സാധ്യമാക്കുന്ന എച്ച്1ബി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം, അമേരിക്ക ഭരിക്കുന്നത് ആരായാലും ചില്‍കൂര്‍ ബാലാജിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് ഇവിടെയെത്തുന്ന വിശ്വാസികളുടെ പക്ഷം. വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന പറഞ്ഞ ട്രംപ് പിന്നീട് അതില്‍ നിന്ന് പിന്‍വലിഞ്ഞത് ബാലാജിയുടെ ഇടപെടല്‍ മൂലമാണെന്നും ഇവര്‍ പറയുന്നു.
RELATED STORIES
ഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്‍സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMT