India

ശ്രീനഗറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി

ഇതുവരെ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ശ്രീനഗറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി
X

ശ്രീനഗര്‍: ശ്രീനഗറിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശ്രീനഗര്‍, സമീപജില്ലകളായ ഗണ്ടര്‍ബാല്‍, ബുഡ്ഗാം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇന്നലെ രാത്രിയില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തേക്ക് ഓടിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു. ഇത് ഭയാനകമായിരുന്നു, എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു- മിനിറ്റുകള്‍ക്ക് ശേഷം ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഷാഹിദ് ചൗധരി ട്വീറ്റ് ചെയ്തു. വലിയ ശബ്ദം കേട്ടുവെന്നും പ്രതലത്തില്‍ വിറയല്‍ അനുഭവപ്പെട്ടെ്‌നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it