India

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ടെലിവിഷന്‍ താരത്തിന്റെ പരാതിയില്‍ പൈലറ്റിനെതിരേ കേസ്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ടെലിവിഷന്‍ താരത്തിന്റെ പരാതിയില്‍ പൈലറ്റിനെതിരേ കേസ്
X

മുംബൈ: വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തെന്ന ടെലിവിഷന്‍ താരത്തിന്റെ പരാതിയില്‍ പൈലറ്റിനെതിരേ പോലിസ് കേസെടുത്തു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് യുവതി പ്രതിയുമായി പരിചയപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. പൈലറ്റ് പലപ്പോഴും ഇരയുമായി ഫോണില്‍ സംസാരിക്കുകയും സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. പത്തുദിവസം മുമ്പ് പൈലറ്റ് യുവതിയെ വിളിച്ച് കാണണമെന്ന് പറഞ്ഞു. പിന്നീട് ഇയാള്‍ വീട്ടില്‍ പോയി വിവാഹം കഴിക്കുമെന്ന് യുവതിക്ക് വാഗ്ദാനം നല്‍കി.

അതിനുശേഷം ഇയാള്‍ പലതവണ തന്നെ ബലാല്‍സംഗം ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുശേഷം പൈലറ്റ് യുവതിയോട് സംസാരിക്കുന്നത് അവസാനിപ്പിച്ചു. യുവതി ഇക്കാര്യം ചോദിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പൈലറ്റിനെതിരേ യുവതി പരാതി നല്‍കിയതെന്ന് പോലിസ് പറഞ്ഞു. ഓഷിവാര പോലിസാണ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it