India

ഇന്ത്യയിലേക്ക് തിരിച്ചയക്കല്‍; വിജയ് മല്യയ്ക്കു അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോടതി

ഇക്കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിനു കൈമാറണമെന്ന് ഉത്തരവിട്ടത്

ഇന്ത്യയിലേക്ക് തിരിച്ചയക്കല്‍; വിജയ് മല്യയ്ക്കു അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോടതി
X

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരേ വ്യവസായി വിജയ് മല്യയ്ക്കു അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോടതി: ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വിജയ് മല്യ മേല്‍ക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് റോയല്‍ കോടതിയിലെ രണ്ടംഗ ബെഞ്ച് അപ്പീല്‍ വാദം കേട്ടാണ് അനുമതി നല്‍കിയത്. യുകെ ഹൈക്കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിനു കൈമാറണമെന്ന് ഉത്തരവിട്ടത്.




Next Story

RELATED STORIES

Share it