India

നോട്ടുനിരോധനം: തൊഴിലില്ലായ്മ വര്‍ധിപ്പിച്ചെന്നു സര്‍വേ റിപോര്‍ട്ട്

റിപോര്‍ട്ട് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട റിപോര്‍ട്ട് ഇതുവരെ പരസ്യപ്പെടുത്തുകയോ പാര്‍ലിമെന്റില്‍ ചോദ്യമുന്നയിച്ചിട്ടും അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

നോട്ടുനിരോധനം: തൊഴിലില്ലായ്മ വര്‍ധിപ്പിച്ചെന്നു സര്‍വേ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിച്ചെന്നു ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍രഹിത സര്‍വേ റിപോര്‍ട്ട്. നോട്ടുനിരോധനിത്തിനു മുമ്പ് നാലു വര്‍ഷത്തേക്കാള്‍ 2016-17 സാമ്പത്തിക വര്‍ഷം തൊഴിലില്ലായ്മ വര്‍ധിപ്പിച്ചെന്നാണു കണ്ടെത്തല്‍. 2013-14 കാലഘട്ടത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനം ആയിരുന്നത് 2015-16 വര്‍ഷത്തില്‍ 3.7% ആയി ഉയര്‍ന്നു. 2016-17ല്‍ ഇത് 3.9% ആണ്. ലഭ്യമായ ലേബര്‍ ഫോഴ്‌സും തൊഴില്‍ ലഭിക്കാനില്ലാത്തതും തമ്മിലുള്ള അനുപാതമാണ് തൊഴിലില്ലായ്മ നിരക്ക്. തൊഴിലുമായി ബന്ധപ്പെട്ട് ലേബര്‍ ബ്യൂറോ നടത്തിയ അവസാനത്തെ വാര്‍ഷിക സര്‍വേയാണിത്. റിപോര്‍ട്ട് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട റിപോര്‍ട്ട് ഇതുവരെ പരസ്യപ്പെടുത്തുകയോ പാര്‍ലിമെന്റില്‍ ചോദ്യമുന്നയിച്ചിട്ടും അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നതു ശ്രദ്ധേയമാണ്.





Next Story

RELATED STORIES

Share it