India

കുടിവെള്ളം ഉപയോഗിച്ച്‌ കാർ കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ

കുടിവെള്ളം ഉപയോഗിച്ച്‌ കാർ കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ
X

ന്യൂഡല്‍ഹി: കുടിവെള്ള ക്ഷാമം രൂക്ഷമായ ഹരിയാനയിൽ കുടിവെള്ളം ഉപയോ​ഗിച്ച് കാർ കഴുകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലിക്ക് പിഴ. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി പായുകയാണ് ​ഗു​ഡ്​ഗാവിലെ ജനങ്ങൾ. ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ ജനം പരക്കം പായുമ്പോഴാണ് കുടിവെള്ളം ഉപയോഗിച്ച്‌ കാറ് കഴുകി കോഹ് ലി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പ്രശസ്തർ താമസിക്കുന്ന ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേസ് വണ്ണിലാണ് കോഹ്‌ലി താമസിക്കുന്നത്. അയൽക്കാരനാണ് കോഹ്‌ലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച്‌ കാര്‍ കഴുകിയത് മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വീട്ടിലെത്തുകയും 500 രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കോഹ്‌ലിയുടെ വീട്ടില്‍ ആറു കാറുകളുണ്ടെന്നും ഇതു കഴുകാനായി ധാരാളം കുടിവെള്ളം ഉപയോഗിച്ച്‌ പാഴാക്കുകയാണെന്നാണ് അയല്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയ പരാതി.

Next Story

RELATED STORIES

Share it