India

വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍
X

ന്യൂഡല്‍ഹി: വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍. വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തിങ്കളാഴ്ച ഡല്‍ഹിയിലെ പട്ടികജാതി കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാവാനാണ് നിര്‍ദേശം നല്‍കിയത്. കേസ് കൈകാര്യം ചെയ്തതില്‍ പോലിസും പ്രോസിക്യൂഷനും ഗുരുതരവീഴ്ചവരുത്തിയെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. കേസില്‍ രാഷ്ട്രീയസമ്മര്‍ദങ്ങളുണ്ടായി. പ്രതികളുടെ പാര്‍ട്ടി ബന്ധം തെളിവെടുപ്പില്‍ വ്യക്തമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍തന്നെ അന്വേഷണം അട്ടിമറിച്ചു. പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതി പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനിരകളായി കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട കേസായിരുന്നു. എന്നാല്‍, വീഴ്ചപറ്റി. ബാലക്ഷേമ സമിതി അധ്യക്ഷനും രാഷ്ട്രീയപ്രേരിതമായി ഇടപെട്ടു. സത്യം തെളിയാന്‍ സിബിഐ വരട്ടേയെന്നാണ് കമ്മീഷന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ഒക്ടോബര്‍ 29ന് സന്ദര്‍ശിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സിബെിഎ അന്വേഷണത്തിനു ശുപാര്‍ശ ചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയയ്ക്കാനാണ് കമ്മീഷന്റെ തീരുമാനം.

Next Story

RELATED STORIES

Share it