India

മദ്യലഹരിയില്‍ പോലിസുകാരന്‍ ഓടിച്ച കാറിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു

മദ്യലഹരിയില്‍ പോലിസുകാരന്‍ ഓടിച്ച കാറിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു
X

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലുള്ള ബുദ്ധ വിഹാര്‍ മേഖലയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സലില്‍ ത്രിപതിയെന്ന യുവാവാണ് മരിച്ചത്. അപകടമുണ്ടാക്കിയ ഡല്‍ഹി രോഹിണി നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലെ പോലിസ് കോണ്‍സ്റ്റബിള്‍ മഹേന്ദ്രയെ അറസ്റ്റുചെയ്തു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി പോവുന്നതിനിടെ സലില്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സലില്‍ മരിച്ചു.

ദൃക്‌സാക്ഷികളായ അപകടമുണ്ടാക്കിയ പോലിസുകാരനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കോണ്‍സ്റ്റബിളിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. പോലിസുകാരന്‍ ഓടിച്ച കാര്‍ ആദ്യം ബസ്സിലിടിച്ചശേഷമാണ് ബൈക്കില്‍ ഇടിച്ചത്. പ്രഥമദൃഷ്ട്യാ പോലിസുകാരന്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു. സലില്‍ ത്രിപാഠി കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്നു. മാരകമായ രണ്ടാമത്തെ കൊവിഡ് തരംഗത്തിനിടെ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. അതേസമയം, സലിലിന്റെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്തുനല്‍കുമെന്ന് കമ്പനി അറിയിച്ചതായി സൊമാറ്റോ വക്താവ് പറഞ്ഞു.

Next Story

RELATED STORIES

Share it