Kerala

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഡാലോചനകുറ്റത്തിനു തെളിവുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേസ് അന്വേഷണ ഘട്ടത്തിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും എഫ്‌ഐആര്‍ റദ്ദാക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഡാലോചനകുറ്റത്തിനു തെളിവുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി:മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഡാലോചനകുറ്റത്തിനു മതിയായ തെളിവുകളുണ്ടെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.കേസ് അന്വേഷണ ഘട്ടത്തിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും എഫ്‌ഐആര്‍ റദ്ദാക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനാവുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണം ശരിയായ നിലയില്‍ മുന്നോട്ടുപോകുകയാണ്.

തിരുവനന്തപുരത്തും പാലക്കാടും പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചത്. ചോദ്യം ചെയ്യലിന്റെ പേരില്‍ പോലിസ് തന്നെ പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സ്വപ്‌ന സമര്‍പ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. തന്നെ ചോദ്യം ചെയ്യലിനുവേണ്ടി വിളിപ്പിച്ചിട്ട് താന്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിശദാംശങ്ങളെ കുറിച്ചാണ് ചോദിക്കുന്നതെന്നും ഉപഹരജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

കോടതിയില്‍ നല്‍കിയിട്ടുള്ള രഹസ്യമൊഴിയെ കുറിച്ച് ചോദിക്കുന്നത്് തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പ്രാഥമികമായി പോലും നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. ഗൂഡാലോചന സംബന്ധിച്ചു പ്രാഥമികമായി നിലനില്‍ക്കത്തക്ക രീതിയിലുള്ള തെളിവുകള്‍ പോലിസിനു ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.

Next Story

RELATED STORIES

Share it