Kerala

നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയ്ക്കിടെ 13 കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയുടെ ഭാഗമായാണ് കിംസില്‍ അഡ്മിറ്റ് ചെയ്തത്.

നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയ്ക്കിടെ 13 കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
X

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 13 കാരി മരിച്ചതായി പരാതി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് കോണ്‍വെന്റിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനീന എ.എസ്. ആണ് കിംസ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയുടെ ഭാഗമായാണ് കിംസില്‍ അഡ്മിറ്റ് ചെയ്തത്.

ഇതിനെ തുടര്‍ന്നുണ്ടായ ചികിത്സാപിഴവിലാണ് മരണമെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കണ്‍സേണ്‍ ലെറ്റര്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.




Next Story

RELATED STORIES

Share it