- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 170 കൊവിഡ് ബാധിതര്‍; 197 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 197 പേര് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,21,309 ആയി. 170 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 156 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴുപേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ രണ്ടുപേര്‍ വിദേശത്തുനിന്നെത്തിയതും നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്നിന്നെത്തിയവരുമാണ്. ജില്ലയിലിപ്പോള്‍ 17,867 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,624 പേര് വിവിധ ചികില്‍സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 160 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 60 പേരും നാലുപേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 608 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
ആരോഗ്യജാഗ്രത കൈവിടരുത്
കൊവിഡ് വ്യാപനം മുന്‍ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യജാഗ്രത പൂര്‍ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നവരും പൊതുസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കൊവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുതെന്നും ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എആര്‍ നഗര്‍ 01
ആലങ്കോട് 04
ആലിപ്പറമ്പ് 05
അമരമ്പലം 01
ആനക്കയം 06
അങ്ങാടിപ്പുറം 10
അരീക്കോട് 02
ചാലിയാര്‍ 01
ചീക്കോട് 05
ചേലേമ്പ്ര 05
ചുങ്കത്തറ 04
എടക്കര 01
എടവണ്ണ 04
എടയൂര്‍ 04
ഏലംകുളം 01
കാലടി 01
കാളികാവ് 02
കല്പകഞ്ചേരി 01
കാവനൂര്‍ 01
കീഴാറ്റൂര്‍ 01
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 02
മക്കരപ്പറമ്പ് 02
മലപ്പുറം 11
മമ്പാട് 02
മഞ്ചേരി 16
മാറാക്കര 04
മാറഞ്ചേരി 02
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 01
മൂത്തേടം 02
മുതുവല്ലൂര്‍ 01
നിലമ്പൂര്‍ 02
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 03
പരപ്പനങ്ങാടി 04
പറപ്പൂര് 01
പെരിന്തല്‍മണ്ണ 02
പെരുമ്പടപ്പ് 01
പൊന്മള 01
പൊന്നാനി 02
പൂക്കോട്ടൂര്‍ 02
പോത്തുകല്ല് 01
പുളിക്കല്‍ 04
പുല്പറ്റ 03
പുഴക്കാട്ടിരി 03
താനാളൂര്‍ 01
തലക്കാട് 01
തേഞ്ഞിപ്പലം 01
തൃപ്രങ്ങോട് 01
തിരൂര്‍ 06
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 02
വള്ളിക്കുന്ന് 02
വാഴക്കാട് 05
വാഴയൂര്‍ 02
വഴിക്കടവ് 02
വെളിയങ്കോട് 01
വേങ്ങര 01
വെട്ടം 01
വണ്ടൂര്‍ 02
RELATED STORIES
തൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTബിജെപിയുടേത് വിചാരധാര പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം: മെത്രാപ്പൊലീത്ത...
24 Dec 2024 7:38 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTതൃശൂരില്‍ നടു റോഡില്‍ യുവതിയെ കുത്തി വീഴ്ത്തി മുന്‍ ഭര്‍ത്താവ്; പ്രതി...
9 Dec 2024 11:39 AM GMT