Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 579 കൊവിഡ് രോഗികള്‍; 447 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 579 കൊവിഡ് രോഗികള്‍; 447 പേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആര്‍ക്കും ഇന്ന് രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടില്ല. അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 16 പോസിറ്റീവ് കേസുകളാണുള്ളത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കം വഴി 553 പേര്‍ പോസിറ്റീവ് ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 447 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 85 പേര്‍ ഉള്‍പ്പെടെ 1,031 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 4,263 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- ഇല്ല

അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10

കോഴിക്കോട് കോര്‍പറേഷന്‍ 4

നാദാപുരം 2

വടകര 2

കടലുണ്ടി 1

നരിക്കുനി 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 16

കോഴിക്കോട് കോര്‍പറേഷന്‍ 6

(നല്ലളം, എലത്തൂര്‍, ചേവരമ്പലം, മാങ്കാവ്)

ഒളവണ്ണ 2

ആയഞ്ചേരി 1

കടലുണ്ടി 1

കുന്ദമംഗലം 1

നന്‍മണ്ട 1

ഓമശ്ശേരി 1

പെരുവയല്‍ 1

വടകര 1

വില്ല്യാപ്പളളി 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പറേഷന്‍ 133

(ചേവരമ്പലം, കൊമ്മേരി, മേരിക്കുന്ന്, കുതിരവട്ടം, വെസ്റ്റ്ഹില്‍, കൊളത്തറ, നടക്കാവ്, എലത്തൂര്‍, വെളളയില്‍, കല്ലായി, പുതിയപാലം, വേങ്ങേരി, കോട്ടൂളി, തണ്ണീര്‍പ്പന്തല്‍, ചെലവൂര്‍, എരഞ്ഞിപ്പാലം, പുതിയങ്ങാടി, മാങ്കാവ്, കണ്ടംകുളങ്ങര, സിവില്‍ സ്‌റ്റേഷന്‍, പന്നിയങ്കര, കരുവിശ്ശേരി, മായനാട്, വട്ടക്കിണര്‍, മാത്തോട്ടം, മാനാരി, കുണ്ടുങ്ങല്‍, മലാപ്പറമ്പ്, മെഡിക്കല്‍ കോളേജ്, കണ്ണാടിക്കല്‍, കണ്ണഞ്ചേരി, കോട്ടപ്പറമ്പ്, അരക്കിണര്‍)

വടകര 36

പയ്യോളി 32

തിക്കോടി 29

കൊടുവളളി 27

ഒളവണ്ണ 24

കക്കോടി 22

കീഴരിയൂര്‍ 18

തലക്കുളത്തൂര്‍ 16

കോടഞ്ചേരി 13

ഏറാമല 11

കൊയിലാണ്ടി 10

പെരുവയല്‍ 10

തിരുവമ്പാടി 10

ഫറോക്ക് 8

വില്ല്യാപ്പളളി 7

അത്തോളി 7

ചോറോട് 7

ചങ്ങരോത്ത് 6

കാക്കൂര്‍ 6

കായക്കൊടി 6

കുന്ദമംഗലം 6

മണിയൂര്‍ 6

മൂടാടി 6

രാമനാട്ടൂകര 6

താമരശ്ശേരി 5

കുറ്റിയാടി 5

പേരാമ്പ്ര 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 5

അത്തോളി 1 ( ആരോഗ്യപ്രവര്‍ത്തക)

ചാത്തമംഗലം 1 ( ആരോഗ്യപ്രവര്‍ത്തക)

കോടഞ്ചേരി 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

കൊടിയത്തൂര്‍ 1 ( ആരോഗ്യപ്രവര്‍ത്തക)

കുരുവട്ടൂര്‍ 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 6,454

കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 182

Next Story

RELATED STORIES

Share it