Kerala

സംസ്ഥാനത്ത് 87.8 ശതമാനം വനിതാ കര്‍ഷകര്‍!

യുവ വനിതാ ക്ഷീര കര്‍ഷകര്‍ 12.2 ശതമാനമാണ്.

സംസ്ഥാനത്ത് 87.8 ശതമാനം വനിതാ കര്‍ഷകര്‍!
X

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ ക്ഷീര കര്‍ഷകരുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ, പശു വളര്‍ത്തലിലെ പങ്കാളിത്തം, ഭരണ സാരഥ്യം, വകുപ്പിന്റെ ഇടപെടല്‍, ക്ഷീര മേഖലയിലെ പ്രശ്ന പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട വനിതാ സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയായി. കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ 87.8 ശതമാനവും വനിതകളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു ഇതില്‍ 21.8 ശതമാനവും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും വിധവകളും നിത്യരോഗിയായ ഭര്‍ത്താവ് ഉള്ളവരുമാണ്.

അധികം വിദ്യാഭ്യാസമില്ലാത്ത 50 ശതമാനവും ബി.പി.എല്‍ വനിതകളായ 51.5 ശതമാനവും ഉണ്ട്. സംസ്ഥാനത്ത് 90.5 ശതമാനം വനിതാ കര്‍ഷകരുടെയും പ്രധാന വരുമാന സ്രോതസ്സ് കാലി വളര്‍ത്തലാണ്. ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ 38.94 ശതമാനം പേര്‍ക്ക് അംഗത്വമുണ്ട്. അതില്‍ 3.1 ശതമാനം വനികള്‍ക്ക് മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളൂ. സംസ്ഥാനത്താകെ പാലളക്കുന്നവരില്‍ 9.6 ശതമാനം വനിതാ കര്‍ഷകര്‍ സംഘത്തിന്റെ ഭരണ സാരഥ്യം വഹിക്കുന്നവരാണ്. ക്ഷീര സംഘങ്ങളിലെ 68.3 ശതമാനം സെക്രട്ടറിമാരും വനിതകളാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

യുവ വനിതാ ക്ഷീര കര്‍ഷകര്‍ 12.2 ശതമാനമാണ്. സര്‍വേ പ്രകാരം ഉയര്‍ന്ന ഉല്പാദന ചെലവ്, കാലിത്തീറ്റ വില വര്‍ദ്ധനവ് എന്നിവ പ്രധാന പ്രശ്നങ്ങളാണ്. വനിതാ ക്ഷീര കര്‍ഷക ശാക്തീകരണത്തിനായുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും വനിതാ ക്ഷീര കര്‍ഷക സര്‍വേ റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയറിലൂടെയായിരുന്നു സര്‍വേ.

Next Story

RELATED STORIES

Share it