Kerala

സിബിഐ നിയന്ത്രിക്കുന്നതിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്: എ കെ ബാലൻ

സിബിഐയുടെ നിയമവിരുദ്ധമായ ഇടപെടൽ സംബന്ധിച്ച് കോടതി പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിപിഐയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

സിബിഐ നിയന്ത്രിക്കുന്നതിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്: എ കെ ബാലൻ
X

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ നേരിട്ട് കേസെടുക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ കെ ബാലൻ. ഇക്കാര്യത്തിൽ സർക്കാർ നയപരമായി തീരുമാനം എടുത്തിട്ടില്ല. സിബിഐയുടെ നിയമവിരുദ്ധമായ ഇടപെടൽ സംബന്ധിച്ച് കോടതി പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിപിഐയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ നേരിട്ട് സിബിഐക്ക് കേസെടുക്കാനുള്ള അനുമതി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പിൻവലിച്ചു കഴിഞ്ഞു. സിബിഐയുടെ നിഷ്പക്ഷത നഷ്ടപ്പെടുകയും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നതായി വ്യക്തമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നേരിട്ട് കേസെടുക്കുന്നതിനുള്ള സമ്മതപത്രം കോൺഗ്രസ് ഭരിക്കുന്നതടക്കം വിവിധ സംസ്ഥാനങ്ങൾ പിൻവലിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.

Next Story

RELATED STORIES

Share it