Kerala

കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
X

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കോട്ടയ്ക്കലിനടുത്ത് ചങ്കുവെട്ടിയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുറ്റിപ്പുറം സ്വദേശി പുത്തന്‍ വീട്ടില്‍ ചന്ദ്രന്‍ (60) ആണ് മരിച്ചത്.

പുത്തനത്താണി ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കെ.ആര്‍. ബേക്ക്‌സിന് മുന്നില്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടം. ലോറിയിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it